ശാന്തിഭവൻ 😇🤍
ഈ സ്ഥലത്ത് പോയതിനെക്കുറിച്ചു എഴുതാൻ വൈകിപോയി. കഴിഞ്ഞ Sunday (20/11/2022) ആണ് എന്റെ പള്ളിയിൽ നിന്നും MCYM ന്റെ ഭാഗമായി വട്ടപ്പാറയിലുള്ള ശാന്തിഭവനിലേക്ക് പോയത്. അവിടെ താമസിക്കുന്നവർക്ക് ഞങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷമായി. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഞങ്ങളോട് പറഞ്ഞു. മാനസികമായി പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആയിരുന്നു അവർ. അവിടെ 35 പേരോളം ഉണ്ടായിരുന്നു.അവർക്ക് ഭക്ഷണം കൊടുത്ത ശേഷം ഞങ്ങൾ അവിടെ നിന്ന് തിരിച്ചുപോന്നു. വളരെ സന്തോഷവും സങ്കടവും തോന്നിയ ദിവസമായിരുന്നു അന്ന്. അങ്ങനെയും ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നുണ്ട് എന്ന വിഷമവും അവർക്കുവേണ്ടി ഒരു കാരുണ്യപ്രവർത്തി ചെയ്യാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും.🤍
Comments
Post a Comment